Posts

ലോകം കീഴടക്കിയ സമചതുരക്കട്ട

Image
വിഖ്യാത ഹോളിവുഡ് ചലച്ചിത്രമായ ‘ദി പെർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ്’ലെ ഹൃദ്യമായ ഒരു രംഗമാണ് നായകനായ വിൽ സ്മിത്ത് സ്റ്റോക്ക് ബ്രോക്കറായ ജയ് ട്വിസ്റ്റിലിന് മുമ്പിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിലെ തന്റെ മികവ് പ്രകടിപ്പിക്കുന്നത്. തൊഴിൽ തേടി അലയുന്ന വിൽ സ്മിത്തിന്റെ കഥാപാത്രമായ ക്രിസ് ഗാർഡ്നറോട് ട്വിസ്റ്റലിന് താൽപര്യം തോന്നുന്നത് ഈ മികവ് കണ്ടാണ്. ഒരു ഹോബി എന്നതിലുപരി ഏകാഗ്രതയും ഓർമ്മശക്തിയും വർധിപ്പിക്കാൻ ദശലക്ഷക്കണക്കിന് ആളുകളാണ് റൂബിക്സ് ക്യൂബ് ഉപയോഗിക്കുന്നത്. ക്ഷമാശീലമുണ്ടാക്കാനും പ്രശ്നപരിഹാര ശേഷി വളർത്താനും റൂബിക്സ് ക്യൂബുകൾ സഹായകമാണ്. 1974ൽ ഹംഗറിക്കാരനായ എർണോ റൂബിക് (Erno Rubik) ആണ് ഈ കളിപ്പാട്ടം നിർമ്മിച്ച് അവതരിപ്പിച്ചത്. ആർക്കിടെക്ടും പ്രഫസറുമായിരുന്ന  എർണോ റൂബിക് വിദ്യാർഥികൾക്കുള്ള  പഠനസഹായിയായി നിർമിച്ച ത്രിമാന രൂപങ്ങളുടെ ഭാഗമായാണ് ഈ സമചതുര കട്ട നിർമിച്ചത്. ഒരു ക്യൂബ് ഉപയോഗിച്ച് വിവിധങ്ങളായ രൂപങ്ങൾ നിർമിക്കാൻ കഴിയും എന്ന് തെളിയിക്കുക ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പിന്നീടാണ് ബുദ്ധിയും ഏകാഗ്രതയും വർധിപ്പിക്കാനുതകുന്ന ഒരു ഗംഭീര കളിപ്പാട്ടമാണിതെന്ന് അദ്ദേഹം കണ്ടെത്തുന്നത്. ആറു